Ticker

6/recent/ticker-posts

നിക്ഷേപമായി വാങ്ങിയ ലക്ഷം രൂപ തിരികെ നൽകിയില്ല, സ്ഥാപനത്തിലെ അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :നിക്ഷേപമായി വാങ്ങിയ ലക്ഷം രൂപ തിരികെ നൽകുന്നില്ലെന്ന യുവാവിന്റെ പരാതിയിൽ സ്വകാര്യ സ്ഥാപനത്തിലെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ കണ്ടത്തിൻ കരയിൽ സോണി സേവ്യരുടെ 38 പരാതിയിൽ ചെറു പുഴയിലെ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ കെ.എസ്. മോഹനൻ, രാജു എം ജോർജ്, അലീൻ ജോർജ്, ഗ്രേയിസി ജോർജ്, അൻസോൺ ജോർജ് എന്നിവർക്കെതിരെയാണ് ചെറു പുഴ പൊലീസ് കേസെടുത്തത്. ചിറ്റാരിക്കാലിലെ ബാങ്കിലെ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം പ്രതികളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തെന്നും പണം തിരി നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments