Ticker

6/recent/ticker-posts

ഡോഡ്ജ്ബോൾ : കേരളത്തിന് വേണ്ടി ചിത്താരിയിലെ വിദ്യാർത്ഥികൾ കളിക്കും

കാഞ്ഞങ്ങാട് : ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥി അസ്മിൽ അബ്ദുല്ല, എട്ടാം ക്ലാസ് വിദ്യാർത്ഥി, മുഹമ്മദ് ഡാനിഷും
ഡോഡ്ജ്ബോൾ മൽസരത്തിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങും. നവംബർ 1,2,3, തീയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ  നടക്കുന്ന അഖിലേന്ത്യ ജൂനിയർ ഡോഡ്ജ്ബോൾ 
 മത്സരത്തിലേക്ക് കേരളത്തിന് വേണ്ടി കളിക്കുന്നതിന് സെലക്ഷൻ ലഭിച്ചു കഴിഞ്ഞു.
ബല്ലാക്കടപ്പുറത്തെ അബ്ദുൽ അനീഫിന്റെയും നസീറയുടെയും മകനാണ് അസ്മിൽ അബ്ദുല്ല.
ചിത്താരി വാണിയംപാറ സ്വദേശി മജീദിന്റെയും നുഹീറയുടെയും മകനാണ്  മുഹമ്മദ് ഡാനിഷ് .
ഇരുവരും മൂന്നാം തവണയാണ് സ്റ്റേറ്റ് ടീമിന് വേണ്ടി കളിക്കുന്നത്.
2025 ഒക്ടോബർ 2 ന് കണ്ണൂരിൽ  നടന്ന സ്റ്റേറ്റ് കോമ്പറ്റീഷൻ മത്സരത്തിൽ ഇരുവരെയും സ്റ്റേറ്റ് ടീമിലേക്ക് കളിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments