Ticker

6/recent/ticker-posts

കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പൊലീസ് ചൂതാട്ട സംഘത്തിന് മേൽ ചാടി വീണു ആറ് പേർ പിടിയിൽ 4 പേർ രക്ഷപ്പെട്ടു ഒരു ലക്ഷത്തിലേറെ രൂപ പിടിച്ചു

കാഞ്ഞങ്ങാട് : രഹസ്യ വിവരത്തെ തുടർന്ന് രാത്രി വേഷം മാറി കുററിക്കാട്ടിൽ ഒളിച്ചിരുന്ന പൊലീസ് ചൂതാട്ട സംഘത്തിന് മേൽ ചാടി വീണു. ആറ് പേർ പിടിയിലായി. 4 പേർ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടു. ഒരു ലക്ഷത്തിലേറെ രൂപ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പിടിച്ചു. ബദിയഡുക്ക എസ്.ഐ ടി . അഖിലും പൊലീസ് പാർട്ടിയുമാണ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നത് ചൂതാട്ട സംഘത്തെ പിടികൂടിയത്. ഇന്നലെ രാത്രി 9.15 മണിയോടെ ബദിയഡുക്ക കുഞ്ഞിപ്പാറയിൽ നിന്നുമാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. ഒഴിഞ്ഞ പറമ്പിലെ ഷെഡിനുള്ളിലായിരുന്നു ചൂതാട്ടം. പൊലീസ് ചാടി വീണപ്പോൾ പലരും ചിതറി ഓടി. ചിലർ കാൽ തെറ്റി സ്ഥലത്ത് തന്നെ വീണു. ആറ് പേർ പിടിയിലായെങ്കിലും 4 പേർ രക്ഷപ്പെട്ടു. കർണാടക ആര്യനടുക്കയിലെ കെ.ഗിരീഷ് 36, മംഗ്ളുരു സ്വദേശി ഹനീഫ 48,മാനി ഗുഡയിലെ രാജ 53, ബണ്ഡ് വാളിലെ പ്രശാന്ത് 34, എൻ മകജെയിലെ അബ്ദുള്ള 55, മംഗ്ളുരു സ്വദേശി രാധാകൃഷ്ണൻ നായർ 56 എന്നിവരാണ് പിടിയിലായത്. 103820 പിടിച്ചു. എസ്. ഐ പ്രസാദും മൂന്ന് പൊലീസുകാരും ചൂതാട്ട സംഘത്തെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments