Ticker

6/recent/ticker-posts

വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ രണ്ടേമുക്കാൽ ലക്ഷം തട്ടി നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ രണ്ടേമുക്കാൽലക്ഷം രൂപ തട്ടിയെടുത്ത നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിസയോ നൽകിയ പണമോ തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പനത്തടി കുറുഞ്ഞിയിലെ എം.സോനു രാജിൻ്റെ 24 പരാതിയിൽ ആലപ്പുഴ കലവൂർ കാട്ടൂർ സ്വദേശികളായ മാക്സ് മിലൻ കോൽ ബി, പിതാവ് കൊഴിഞ്ചു, കെവിൻ, രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. കോടതി നിർദ്ദേശപ്രകാരമാണ് കേസ്. 2022,23 വർഷത്തിൽ നേരിട്ടും അക്കൗണ്ട് വഴിയും പണം നൽകി.
Reactions

Post a Comment

0 Comments