കാഞ്ഞങ്ങാട് :ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് യാത്രക്കാരിക്ക് ബസിലെ സീറ്റിൽ നിന്നും തെറിച്ചു വീണു പരിക്ക് പറ്റി. യാത്രക്കാരിയുടെ പരാതിയിൽ ബസ്
ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കൊളവയലിലെ കുമാരൻ്റെ ഭാര്യ വി. ശ്വാമള 63 ക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. കോട്ടച്ചേരി ഭാഗത്ത് നിന്നും ബസ് സ്റ്റാൻഡിലേക്ക് വരവെ സ്വകാര്യ ബസിനുള്ളിൽ തെറിച്ചു വീണ് പരിക്കേറ്റെന്ന പരാതിയിലാണ് കേസ്.
0 Comments