അടക്കം മൂന്ന് പേരെ മർദ്ദിച്ച കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ബസിനുള്ളിൽ തടഞ്ഞ് തള്ളിയിട്ട് ചവിട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. മുന്നാട് കൊല്ലം പാനയിലെ നിധിൻ യാദവ് 32,മകൻ മൂന്ന് വയസുള്ള ആര്യൻ, പിതാവ് സുരേന്ദ്രൻ എന്നിവരെ മർദ്ദിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർ സന്തോഷിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. കുറ്റിക്കോലിലേക്ക് പോകാൻ പള്ളത്തുങ്കാലിൽ നിന്നും ബസിൽ കയറിയപ്പോൾ മർദ്ദിച്ചെന്നാണ് പരാതി. മുൻ വിരോധമാണ് കാരണമെന്ന് പരാതിക്കാർ പൊലീസിനോട് പറഞ്ഞു.
0 Comments