Ticker

6/recent/ticker-posts

കുമ്പള പൊട്ടിത്തെറിയിൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു

കാസർകോട്:കുമ്പള പൊട്ടിത്തെറിയിൽ  അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ആസാം സ്വദേശി
നജീറുൽ അലി 21ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.എറണാകുളം പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ  പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ  ബോയിലർ സ്ഫോടനമാണുണ്ടായത്.  പരിക്കേറ്റവരിൽ 
മൂന്ന് പേരുടെ നില ഗുരുതരമാണ്.
 പൊലീസ് സംഘം പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കെമ്രെക്, എറണാകുളം  വിഭാഗത്തിന് നൽകിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.
ജില്ലാ കലക്ടർ പറഞ്ഞു.


Reactions

Post a Comment

0 Comments