കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കുശാൽ നഗറിൽ റെയിൽവെ ഗേറ്റിന് സമീപം ഇന്നോവ കാറിൽ ചാരി നിന്ന് എം.ഡി.എം
. എ ഉപയോഗിക്കുന്നതിനിടെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇന്ന് വൈകീട്ടാണ് യുവാക്കളെ ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. എം.ഡി.എം.എ ഗ്ലാസ് ട്യൂബിൽ ഇട്ട് സിഗരറ്റ് ലാബ് കൊണ്ട് കത്തിച്ചു വലിക്കുന്നതിനിടെയാണ് പിടിയിലായത്. പടന്നക്കാട് സ്വദേശികളായ 23 കാരനും 19കാരനും കരുവളം സ്വദേശിയായ 23 കാരനുമാണ് പിടിയിലായത്. മൂന്ന് പേർക്കതിരെയും കേസെടുത്തു.
0 Comments