Ticker

6/recent/ticker-posts

രാത്രി റോഡരികിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിൻ്റെ കാലിൽ പാമ്പ് ചുറ്റി, പിന്നീട് സംഭവിച്ചത്

കാഞ്ഞങ്ങാട് : രാത്രി റോഡരികിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിൻ്റെ കാലിൽ പെരുമ്പാമ്പ് ചുറ്റി. മാവുങ്കാലിനടുത്താണ് സംഭവം. കാലിൽ ചുറ്റിയ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുന്നതിനായി വീട്ടിനുള്ളിൽ സൂക്ഷിച്ച പാമ്പ് അർദ്ധരാത്രിയിൽ പുറത്ത് ചാടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പെരുമ്പാമ്പിനെ വീടിന് ഉള്ളിൽ മുകൾ ഭാഗത്തെ എയർ ഹോൾ സിൽ നിന്നും കണ്ടെത്തി. മാവുങ്കാൽ പുതിയ കണ്ടത്തെ മണികണ്ഠന്റെ കാലിലാണ് പെരുമ്പാമ്പ് ചുറ്റിയത്. കൊശവൻ കുന്ന് റോഡരികിൽ നിന്ന്  രാത്രി 10 മണിയോടെ ഫോണിൽ സംസാരിക്കവെയാണ് പെരുമ്പാമ്പ് ചുറ്റിയത്. ഒരാളിൽ കൂടുതൽ ഉയരവും 20 കിലോയോളം ഭാരവും വരും. കാലിൽ നിന്നും മാറ്റിയ പാമ്പിന്റെ വയർ വീർത്ത നിലയിൽ കണ്ട് ഗർഭിണിയാണോ എന്ന സംശയമായി. ഇളക്കിവിട്ടാൽ വാഹനം കയറി ചാകുമെന്ന സംശയമായി. രാത്രി ബന്ധപെട്ട വരെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പാമ്പിനെ ചാക്കിലാക്കി സ്വന്തം വീട്ടിൽ കൊണ്ട് പോയി മുറിയിൽ സൂക്ഷിച്ചു. രാവിലെ വനപാലകർക്ക് കൈമാറാൻ തീരുമാനിച്ച് ചാക്കി നുള്ളിൽ വായു കടക്കാൻ ദ്വാരമുണ്ടാക്കി. പുലർച്ചെ 3 മണിക്ക് ഉറക്കമുണർന്ന് നോക്കിയപ്പോൾ ചാക്കി നുള്ളിൽ പെരുമ്പാമ്പില്ല. വാതിൽ പൂട്ടിയിരുന്നു. മുറി മുഴവൻ തിരഞ്ഞിട്ടും പാമ്പിനെ കാണാതായതോടെ ആശങ്കയായി. സമീപത്തുള്ള സുഹൃത്തുക്കളെ കൂടി വിളിച്ച് വീണ്ടും തിരഞ്ഞപ്പോഴാണ് മുറിക്കുള്ളിലെ വായു കടക്കുന്ന വിടവിൽ ചുരുണ്ട് കിടക്കുന്നത് കണ്ട്. പാമ്പ് എങ്ങനെ മുകളിൽ കയറി എന്നതിൽ ആശ്ചര്യമാണ്. കേമ്പിൾ വയർ മുറിയിലുള്ള തിനാൽ ഇതിലൂടെയാണോ എന്ന് സംശയമുണ്ട്. വീണ്ടും ചാക്കിലാക്കിയ പെരുമ്പാമ്പിനെ ഇന്നലെ രാവിലെ ഓട്ടോയിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ എത്തിച്ച് കൈമാറി. സ്വന്തം കാലിൽ ചുറ്റിയ പെരുമ്പാമ്പിനെ സംരക്ഷിച്ച് എത്തിച്ച് നൽകിയിട്ടും വണ്ടിക്കൂലി പോലും കിട്ടിയില്ലെന്ന് പരാതിപെടുകയാണ് മണികണ്ഠൻ.

Reactions

Post a Comment

0 Comments