മുകളിൽ മരം വീണു. വ്യാപക നാശനഷ്ടമുണ്ടായെങ്കിലും കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തണ്ണോട്ട് കുന്നമ്മങ്ങാനം കോതപറമ്പ് നാരായണൻ്റെ വീടിന് മുകളിലാണ് മരം വീണത്. ഓടിട്ട വീടാണ് അടുക്കള ഭാഗത്തായാണ് മരം വീണത്. അടുക്കള പാത്രങ്ങൾ അടക്കം തകർന്നു. ശക്തമായ കാറ്റിലും മഴയിലുമായിരുന്നു അപകടം. വീട്ടിനകത്ത് കുടുംബം ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
0 Comments