കാസർകോട്: ശ്മശാന ഭൂമിയിൽ വൻ മരംകൊള്ള. ശ്മശാന ഭൂമിയിലെ 124 മരങ്ങൾ മുറിച്ചു കടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ശ്മശാന ഭൂമിയിലാണ് മരം കൊള്ള നടന്നത്. കിദൂർ കുണ്ടങ്കാര ടുക്കയിലെ എസ്. സി ശ്മശാന ഭൂമിയിൽ നിന്നുമാണ് ചെറുതും വലുതുമായ 124 മരങ്ങൾ മുറിച്ചു കടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷമാണ് മരം മുറിച്ചു കടത്തിയത്. കുമ്പള പൊലീസ് കേസെടുത്തു.
0 Comments