കാസർകോട്:റെയിൽവെക്കായി വാടകക്ക് നൽകിയ മൂന്ന് കാറുകൾ തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പള പേരാൽ സ്വദേശി കെ.എം. മുജീബ് റഹ്മാൻ്റെ 34 പരാതിയിൽ ഹോസ്ദുർഗ് സ്വദേശി ഷംസുദ്ദീൻ മുഹമ്മദിനെതിരെയാണ് 44 കാസർകോട് പൊലീസ് കേസെടുത്തത്. പരാതിക്കാരൻ്റെയും സഹോദരൻ്റെയും അങ്കിളിൻ്റെയും ഉടമസ്ഥതയിലുള്ള രണ്ട് ക്രെറ്റ കാറുകളും ഒരു ഇന്നോവ ക്രിസ്റ്റയും സതേൺ റെയിൽവേക്കായി മാസം 30000 രൂപ മാസ വാടക നിശ്ചയിച്ച് രണ്ട് മാസത്തേക്ക് വാടകക്ക് കൊണ്ട് പോയിരണ്ട് മാസം കഴിഞ്ഞിട്ടും വാഹനവും വാടകയും തിരികെ ലഭിച്ചില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments