കാഞ്ഞങ്ങാട് :പറമ്പിലെ മരക്കൊമ്പ് ദേഹത്ത് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. ചികിൽസക്കിടെ കാസർകോട് ആശുപത്രിയിലാണ് മരണം. ഇന്നലെ ഉച്ചക്കായിരുന്നു അപകടം. ബന്തടുക്ക മാണിമൂലയിലെ ബാബു നായിക് 80 ആണ് മരിച്ചത്. പറമ്പിലെ മരക്കൊമ്പ് മുറിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments