Ticker

6/recent/ticker-posts

പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 147 വാറൻ്റ് പ്രതികൾ പിടിയിൽ

കാഞ്ഞങ്ങാട് :ജില്ലയിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെ വാറന്റ് പ്രതികളെ പിടികൂടാൻ നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ 147 പേർ പിടിയിലായി. കഴിഞ്ഞ ആഴ്ച 221 പേർ പിടിയിലായിരുന്നു ഈ മാസം ഇതുവരെ ആകെ 406 പേർ പിടിയിലായി.  രാത്രിയും  പുലർച്ചെയുമായി നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത് 14 പേരാണ് പിടിയിലായത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ 11  പേരും കാസർകോട്, ആദൂർ, നീലേശ്വരം, ചന്തേര, ചീമേനി എന്നി പൊലീസ് സ്റ്റേഷനുകളിൽ 10  പേർ വീതവും. മഞ്ചേശ്വരം, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ 9 പേർ വീതം , വിദ്യാനഗർ, ബേഡകം, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ 8 പേർ വീതവും, രാജപുരം, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ 7 പേർ വീതവും ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ 6 പേരും. അമ്പലത്തറ, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകളിൽ 5 പേർ വീതവുമാണ് പിടിയിലായത്.
Reactions

Post a Comment

0 Comments