തർക്കത്തെ തുടർന്ന് തീരുമാനമെടുക്കുന്നതിന് സ്ഥാനാത്ഥിനിർണയം മേൽ കമ്മിറ്റിക്ക് വിട്ടു. കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത് കമ്മിറ്റി യോഗത്തിലാണ് ആറങ്ങാടിക്ക് സമീപത്തെ
കണിയാംകുളം 16ആം വാർഡിൽ ഒമ്പത് പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നു വന്നത്.
കെ. പി. ഫൈസൽ ,റമീസ് ,സിറാജ് ,
മുഹമ്മദ് കുഞ്ഞി,മുത്തലിബ് ,
ടി. അന്തുമാൻ,പി.വി. ലത്തീഫ്
മുനീർ,ടി. കെ. സുമയ്യ എന്നീ പേരുകളാണ് ഉയർന്നത്. ടി. കെ. സുമയ്യ തുടർച്ചയായി ജയിച്ച വാർഡ് ഇക്കുറി ജനറൽ വാർഡാണ്. ആദ്യം ഒന്ന്, രണ്ട് പേരുകൾ മാത്രമായിരുന്നു പരിഗണനക്ക് വന്നത്. മുത്തലിബ് കൂളിയങ്കാലിൻ്റെ അടക്കം പേര് വന്നതോടെ കൂടുതൽ പേർ മൽസരിക്കാൻ രംഗത്ത് വന്നു. ഇതോടെ പേരുകളുടെ ബാഹുല്യമായി .തർക്കം പരിഹരിക്കാനാവാതെ വന്നതോടെ മുൻസിപ്പൽ ലീഗ് കമ്മിറ്റിക്ക് വിഷയം വിട്ടു. സുമയ്യയുടെ പേര് വന്നെങ്കിലും സുമയ്യ മൽസരിക്കാനില്ലെന്ന് അറിയിച്ചു. ചാരിറ്റി പ്രവർത്തകൻ സിറാജിൻ്റെ പേരിന് മുൻതൂക്കം വന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് മോഹമില്ല. സമവായമെന്ന നിലയിൽ യൂത്ത് ലീഗ് നേതാവ് റമീസ് ആറങ്ങാടിയോ, കൂളിയങ്കാൽ 15 ആം വാർഡ് മുൻ കൗൺസിലർ മുഹമ്മദ് കുഞ്ഞിയോ മൽസരിക്കട്ടെ എന്ന അഭിപ്രായവും ഉയർന്നു. തീരുമാനം മുൻ സിപ്പൽ ലീഗ് കമ്മറ്റിയുടെ കൈയിലാണ്. എൽ.ഡി.എഫിൽ നാഷണൽ ലീഗിന് ഈ സീറ്റ് വിട്ടു നൽകി. കൊവ്വൽ പള്ളിയിലെ ഷെഫീഖ് ഇവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
0 Comments