കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസും മുസ്ലിം ലീഗും സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയായി. കഴിഞ്ഞതവണ മൽസരിച്ച 24 വാർഡുകളിൽ കോൺഗ്രസും കഴിഞ്ഞതവണ മുസ്ലിം ലീഗ് മൽസരിച്ച വാർഡുകളിൽ ലീഗും മൽസരിക്കാനാണ് ധാരണ. ഇത്തവണ കൂടുതലായി നിലവിൽ വന്ന 4 വാർഡുകൾ രണ്ട് വീതം പങ്കിട്ട് പങ്കെടുക്കാനാണ് ധാരണ. കടപ്പുറം ഭാഗത്തെ പുതിയ രണ്ട് വാർഡുകളിൽ ലീഗും പടന്നക്കാടും വാഴുന്നോ റടി ഭാഗത്ത് പുതുതായി വന്ന വാർഡിൽ കോൺഗ്രസും മൽസരിക്കും. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ സീറ്റ് സംബന്ധിച്ച് ലീഗ് - കോൺഗ്രസ് നേതാക്കൾ സീറ്റ് സംബന്ധിച്ച് ചർച്ച നടന്നു. മുസ്ലിം ലീഗിൽ സ്ഥാനാർത്ഥിനിർണയം അന്തിമ ഘട്ടത്തിലെത്തി. കാഞ്ഞങ്ങാട് വർഷങ്ങളായി നിലനിൽക്കുന്ന കോൺഗ്രസിലെ പ്രശ്നം പ്രസിഡൻ്റ് പി.കെ. ഫൈസൽ മറ്റ് ജില്ലാ കോൺഗ്രസ് നേതാക്കൾ സംബന്ധിച്ച് ഇന്നലെ കാഞ്ഞങ്ങാട്ട് ചേർന്ന യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എ - ഐനേതാക്കൾക്കിടയിലുള്ളതർക്കം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. കഴിഞ്ഞതവണ 24 സീറ്റിൽ മൽസരിച്ച കോൺഗ്രസ് രണ്ട് സീറ്റിൽ മാത്രമെ വിജയിച്ചുള്ളു. ഇത്തവണ പത്തിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉറപ്പായും വിജയ സാധ്യതയുള്ള പത്ത് സീറ്റുകളെ കണ്ടെത്തി എക്ലാസാക്കി വിലയിരുത്തി. ഈ വാർഡുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചു. വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകളെ ബി ക്ലാസാക്കി വകതിരിച്ചു തന്ത്രം ആവിഷ്ക്കരിക്കാനും തീരുമാനിച്ചു. സി.പി എമ്മിന് വലിയ സാധിനമുള്ള മറ്റ് വാർ ഡുകളെ സി ക്ലാസായി കണ്ട് ഇവിടെ ജനകീയ രെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. കോൺഗ്രസ് പത്തിൽ കൂടുതൽ സീറ്റ് നേടിയാൽ മാത്രമെയു.ഡി എഫിന് നഗരസഭ ഭരണം തിരിച്ച് പിടിക്കാനാവൂ എന്നറിയുന്നതുകൊണ്ട് തന്നെ മറ്റ് പരാതികൾ മാറ്റി വച്ച് നഗരഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. സി. പി എമ്മിൽ വി.വി. രമേശനാണ് ചെയർമാൻ സ്ഥാനാർത്ഥിയെന്നതിനാൽ സി.പി.എമ്മിൻ്റെ നീക്കം കരുതലോടെയാണ് കോൺഗ്രസ് വീക്ഷിക്കുന്നത് . കോൺഗ്രസിൽ ഒരു വാർഡിലും സ്ഥാനാർത്ഥിയായില്ല. സ്ഥാനാർത്ഥിനിർണയം അതാത് ബൂത്ത് കമ്മിറ്റിക്ക് വിടാനാണ് തീരുമാനം. മുൻ ചെയർമാൻ വി. ഗോപിയടക്കമുള്ള നേതാക്കൾ മൽസരിക്കാൻ താത്പര്യവുമായി രംഗത്ത് വന്നു.
0 Comments