കാഞ്ഞങ്ങാട് :ജോലിസ്ഥലത്ത് കുഴഞ്ഞുവീണ ആൾ ആശുപത്രിയിൽ കൊണ്ട് പോകവെ മരിച്ചു. മുട്ട വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ വാഹനത്തിൽ മുട്ടകയറ്റി പോകാൻ ഒരുങ്ങവെ വാഹനത്തിനടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു,
പള്ളിക്കര
പാക്കംകണ്ണംവയൽ മൂലവളപ്പിൽ കെ. ചന്ദ്രൻ 56 ആണ് മരിച്ചത്. പാക്കത്താണ് ഇന്ന് രാവിലെ കുഴഞ്ഞു വീണത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ. മുൻപ്രവാസിയാണ്.
പരേതരായ കുട്ട്യൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ചന്ദന (കേന്ദ്ര സർവ്വകലാശാല വിദ്യാർഥി), നിരഞ്ജൻ (വിദ്യാർഥി ,പാക്കം ഗവ. ഹൈസ്കൂൾ). സഹോദരങ്ങൾ: ജാനകി, ലക്ഷ്മി, പ്രേമചന്ദ്രൻ .
0 Comments