Ticker

6/recent/ticker-posts

ഒറ്റ ദിവസത്തെ റെയിഡിൽ 221 വാറൻ്റ് പ്രതികളെ പിടികൂടി പൊലീസ്, 3711വാഹനങ്ങൾ പരിശോധിച്ചു

കാഞ്ഞങ്ങാട് :ജില്ലയിൽ ഇന്നലെയും ഇന്ന് പുലർച്ചെ വരെ ജില്ലാ പൊലീസ് മേധാവി  ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം നടത്തിയ വ്യാപക പരിശോധനയിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 221വാറൻ്റ് പ്രതീകളെ പിടികൂടി. 126 കേസുകൾ രജിസ്റ്റർ ചെയ്തു. 3711 വാഹനങ്ങൾ പരിശോധിച്ചു. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ 65 ഇടങ്ങളിൽ പരിശോധന നടത്തി. മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചത് 1348 എണ്ണം. ഗുണ്ടാ, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിൽപ്പെട്ട 133 ആൾക്കാരെ പരിശോധിച്ചു. 
അനധികൃത മദ്യ കടത്തുൾപ്പെടെ നിയമവിരുദ്ധവും നിരോധിത വസ്തുക്കൾ കടത്തിയത് 9 എണ്ണം പിടികൂടി.  മയക്കുമരുന്ന് ഉപയോഗിച്ചതിന്  എൻഡിപിഎസ് ആക്ട് പ്രകാരം 8 പേരെ പിടികൂടി. മദ്യപിച്ച് വാഹനം ഓടിക്കൽ, അബ്കാരി ആക്ട്, കേരള ഗെയിമിംഗ് ആക്ട്, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന/ സൂക്ഷിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് പിടികൂടിയത്, ലോട്ടറി ആക്ട് എന്നിവ പ്രകാരം 89 എണ്ണം പിടികൂടി.
Reactions

Post a Comment

0 Comments