കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടാക്കൾ കൊണ്ട് പോയി. നീലേശ്വരം പടിഞ്ഞാറ്റം കൊവ്വൽ ഗുരു പതം കെ.ടി. ശ്രീജിത്തിൻ്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. സന്തോഷ് എന്ന ആളുടെ ഹോട്ടലിന് മുൻവശം നിർത്തിയിട്ടിരുന്ന ആക്സസ് സ്കൂട്ടിയാണ് മോഷണം പോയത്. രാവിലെ 8 മണിക്ക് നിർത്തിയിട്ടതായിരുന്നു. രാത്രി തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments