ഡ്രൈവർമാർക്ക് മേൽ പൊലീസിൻ്റെ പിടി വീണു. പൊലീസ് കർശന പരിശോധനയും രക്ഷിതാക്കൾക്കെതിരെ ഭീമമായ പിഴയും ചുമത്തുമ്പോഴും കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം കുമ്പളയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനി സ്കൂട്ടർ അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. കാഞ്ഞങ്ങാട്ടും ബേക്കലിലും മാത്രമായി ഇന്ന് മാത്രം പത്തിലേറെ കുട്ടി ഡ്രൈവർമാർ പിടിയിലായി. രാജപുരം, അമ്പലത്തറ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചന്തേര , ചീമേനി, നീലേശ്വരം, മേൽപ്പറമ്പ , കാസർകോട്, കുമ്പള, ആദൂർ , ബദിയഡുക്ക , ബേഡകം, മഞ്ചേശ്വരം പൊലീസും ഇന്ന് കുട്ടി ഡ്രൈവർമാരെ പിടികൂടി വാഹന ഉടമകൾക്കെതിരെ കേസെടുത്തു.
0 Comments