കാഞ്ഞങ്ങാട് :ദേശീയ പാതയിൽ സ്വകാര്യ ബസും ലോറികളും കൂട്ടിയിടിച്ചു. 20ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടർക്കും സ്ത്രീ യാത്രക്കാർക്കും പരിക്കേറ്റു.
കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോവുകയായിരു പ്രദാപ് ബസും ലോറികളുമാണ് കൂട്ടിയിടിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചട്ടഞ്ചാൽ തെക്കിൽ ആണ് അപകടം.
തെക്കിൽ ഇറക്കത്തിൽ ബസിന് പിന്നിൽ ചരക്ക് ലോറി ഇടിക്കുകയും നിയന്ത്രണം വിട്ട ബസ് മുന്നിൽ പോവുകയായിരുന്ന
ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ മുൻഭാഗം പാടെ തകർന്നു.
0 Comments