Ticker

6/recent/ticker-posts

ട്രെയിനിൽ 24 കുപ്പി ഒഡിഷ മദ്യവുമായി യാത്രക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ട്രെയിനിൽ 24 കുപ്പി 
ഒഡിഷ മദ്യവുമായി 
യാത്രക്കാരനെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ഭാഗത്തേക്ക് വരികയായിരുന്ന വിവേക് എക്സ്പ്രസിലെ ജനറൽ കംപാർട്ടുമെൻ്റിലെ യാത്രക്കാരനിൽ നിന്നുമാണ് വില കൂടിയ ഒഡിഷ മദ്യം പിടികൂടിയത്. ബംഗാൾ സ്വദേശി പ്രദീപ് സമാന്ത് 50 ആണ് പിടിയിലായത്. റെയിൽവെ പൊലീസ് സൂപ്രൻ്റ് ഷെഹൻഷയുടെ നിർദ്ദേശപ്രകാരം റെയിൽവെ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ കീഴിലുള്ള ഡാൻസാഫ് ടീം ആണ് പ്രതിയെ പിടികൂടിയത്. അംഗങ്ങളായ ജോസ് കോഴിക്കോട്, രമേശ് കണ്ണൂർ, റിനീത് കാസർകോട് എന്നിവർ ചേർന്നാണ് കാഞ്ഞങ്ങാടിനും കാസർകോടിനു മിടയിൽ വച്ച് മദ്യം കണ്ടെത്തിയത്. മദ്യവും പ്രതിയെയും എക്സൈസിന് കൈമാറി.
Reactions

Post a Comment

0 Comments