Ticker

6/recent/ticker-posts

കാണാതായ യുവതി സുഹൃത്തിനൊപ്പം ഹാജരായി, കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ, പൊലീസ് സംരക്ഷണയിൽ യുവതിയെ പുറത്തെത്തിച്ചു

കാഞ്ഞങ്ങാട് :കാണാതായ യുവതി സുഹൃത്തിനൊപ്പം പൊലീസിൽ ഹാജരായി. കാഞ്ഞങ്ങാട് കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. ഒടുവിൽ കോടതിയുടെ നിർദ്ദേശപ്രകാരം യുവതിയെ കോടതിയിൽ നിന്നും പൊലീസ് സംരക്ഷണയിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇന്നലെവൈകീട്ടാണ് ഹോസ്ദുർഗ് കോടതി പരിസരത്ത് യുവതിയുടെ ബന്ധുക്കളും മറ്റ് ചിലരുമെത്തിയത്. ഏതാനും ദിവസം മുൻപ് വീട്ടിൽ നിന്നും യുവതിയെ കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ  ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ ഇന്നലെ ഉച്ചയോടെ യുവതി ബേക്കൽ പൊലീസിൽ ഹാജരായി. മൊഴിയെടുത്ത ശേഷം പൊലീസ് യുവതിയെകോടതിയിൽ ഹാജരാക്കി. യുവതിയെകോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും കൂടെയുള്ള കോഴിക്കോട് സ്വദേശിക്കൊപ്പം പോകാൻ തീരുമാനിക്കുകയും ചെയ്തു.
 വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളടമുള്ള വർ കോടതി പരിസരത്തെത്തി. പൊലീസുമായി തർക്കവും ബഹളവുമായി. പൊലീസ് വിവരം മജിസ്ട്രേറ്റിൻ്റെ ശ്രദ്ധയിൽപെടുത്തിയതോടെ സംരക്ഷണം നൽകാൻ പൊലീസിന് നിർദ്ദേശം നൽകി. തുടർന്ന് യുവതിയെ പൊലീസ് വാഹനത്തിൽ കോടതിയിൽ നിന്നും പുറത്തെത്തിച്ച് വിട്ടയച്ചു.
Reactions

Post a Comment

0 Comments