തൃക്കരിപ്പൂർ: കിടപ്പുമുറിയിലേക്ക് വീടിൻ്റെ മേ
ൽക്കൂര തകർന്നു വീണു. അടിയിൽപെട്ട വയോധികൻ അൽഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കരിപ്പൂർ ബീരിച്ചേരി സി.കെ-റോ ഡിലെ എം.ബി. അബ്ദുറഹീമാണ് 78 പരിക്കേറ്റത്. മരംകൊണ്ടുള്ള മച്ച് തകർന്നു വീണ് അടിയിൽപെടുകയായിരുന്നു.
വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് മുറിയിൽ വിശ്രമിക്കുമ്പോഴാ ണ് മേൽക്കൂര ദേഹത്ത് വീണത്. വാർഡ് മെമ്പർ ഫായിസ് ബീരിച്ചേരിയും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മേൽക്കുരയിലെ മരവും മണ്ണും ഉൾപ്പെടെ പതിച്ച് തലയുടെ ഒരുഭാഗവും ശരീരവും മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു.
കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ട ഇരുമ്പ് പൈപ്പും മരക്കഷണങ്ങളും വേർ പെടുത്തി. മണ്ണിൽ പുതഞ്ഞ
അബ്ദുറഹീമിനെ കഴുത്തിന്റെ ഭാഗം ഉയർത്തിവെച്ച് ദേഹത്തുണ്ടായിരുന്ന വസ്തുക്കൾ മാറ്റി. ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടു. നാട്ടുകാർ ഉടൻ വെളി യിലേക്ക് മാറ്റി.
0 Comments