Ticker

6/recent/ticker-posts

സിബിൽ സ്കോർ ഉപയോഗിച്ച് കമ്മീഷൻ നൽകുന്ന പ്രൊജക്ടിൻ്റെ പേരിൽ യുവാവിൻ്റെ 35 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് : സിബിൽ സ്കോർ ഉപയോഗിച്ച് കമ്മീഷൻ നൽകുന്ന പ്രൊജക്ടിൻ്റെ പേരിൽ യുവാവിൻ്റെ 35 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ കൈക്കോട്ട് കടവ് പൂവളപ്പിൽ ടി. മുഹമ്മദ് ജാബിറിനാണ് 31 പണം നഷ്ടപ്പട്ടത്. യുവാവിൻ്റെ പരാതിയിൽ മലപ്പുറം കരുവമ്പലം സ്വദേശി സലാഹുദ്ദീനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
2024 ആഗസ്ററ് 23
 മുതൽ 2025 സെപ്തംബർ 15 വരെയുള്ള കാലയളവുകളിൽ മനഃപൂർവ്വം ചതി ചെയ്യണമെന്നുള്ള ഉദ്ദേശത്തോടു കൂടി ഐ ടി പ്രൊഫഷണലുകളുടെ സിബിൽസ് കോർ ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ നിന്ന് ഫണ്ട് ശേഖരിച്ചു അക്കൗണ്ട് ഉടമയ്ക്ക് കമ്മീഷൻ നൽകി വരുന്ന പ്രോജക്ട് ഉണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു എഗ്രിമെന്റ് തയ്യാറാക്കി  35,24,268 രൂപ കൈപ്പറ്റിയതായാണ് പരാതി. പിന്നീട് തുക ബാങ്കിൽ തിരിച്ചടക്കാതെയും വാഗ്ദാനം ചെയ്ത കമ്മീഷൻ നൽകാതെയും ചതി ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments