കാഞ്ഞങ്ങാട് :മീൻ കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. ഇന്ന് രാത്രി 7.30 മണിയോടെ കെ.എസ്.ടി പി
റോഡിൽ മേൽപ്പറമ്പിന് സമീപമാണ് അപകടം.
മംഗലാപുരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
0 Comments