കാസർകോട്:37 കാരനെ വീട്ടുമുറ്റത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആൾ താമസമില്ലാത്ത വീടിൻ്റെ മുറ്റത്തുള്ള കിണറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് കൊറക്കോട് നാഗരകട്ട സി. കെ. രാമാനദ്ദയുടെ മകൻ പ്രസാദ് ആണ് മരിച്ചത്. താമസിക്കുന്ന വീടിനടുത്തായുള്ള ആൾ താമസിമില്ലാത്ത വീടിനടുത്തുള്ള കിണറിൽ മൃതദേഹം കാണുകയായിരുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments