കൊടവലത്ത് കുളത്തിൽ വീണ പുലിയെ കൂട്ടിലാക്കി. രാത്രി 9.30 മണിയോടെയാണ് പുലി കൂട്ടിലായത്. കയർ കെട്ടി കൂട് കുളത്തിൽ ഇറക്കുകയും പുലി കൂട്ടിൽ കയറുകയും ചെയ്തു. തുടർന്ന് കൂട് കരക്ക് ഉയർത്തി. വാഹനത്തിൽ കയറ്റി. സ്ഥലത്ത് വൻ ജനാവലിയാണുള്ളത്. നേരത്തെ വനപാലകർ ഇട്ട മരത്തടിയിൽ പുലി കയറി നിന്നിരുന്നു. പുലിയെ എങ്ങോട്ട് കൊണ്ട് പോകുമെന്ന് വ്യക്തമായിട്ടില്ല.
0 Comments