ഷർട്ടിൻ്റെ ബട്ടൺ ഊരാൻ ആവശ്യപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ തള്ളിയിട്ട് മർദ്ദിച്ചു. 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് ആണ് സംഭവം. വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. ഷർട്ടിൻ്റെ ബട്ടൺ ഊരാനാവശ്യപെട്ട് പിറകോട്ട് തള്ളി നിലത്തുവീണ വിദ്യാർത്ഥിയെ കാൽ കൊണ്ട് ചവിട്ടിയും നെഞ്ചിലും മുഖത്തും അടിച്ചു പരിക്കേൽപ്പില്ലെന്ന പരാതിയിലാണ് കേസ്. മേൽപ്പറമ്പ പൊലീസാണ് കേസെടുന്നത്.
0 Comments