കാസർകോട്:രാത്രി ബാങ്കിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് തലക്കടിയേറ്റു. നൈറ്റ് ഡ്യൂട്ടിക്ക് സ്കൂട്ടറിൽ പോകുന്ന സമയം റോഡിൽ തടഞ്ഞ് ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. വോർക്കാടിയിലെ കെ.അഭിലേഷിനാണ് 24 അടിയേറ്റത്. രാഗേഷ് എന്ന ആൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വോർക്കാടി സർവീസ് സഹകരണ ബാങ്കിൽ കാവൽ ജോലിക് പോകവെ രാത്രി 9.40 നാണ് അക്രമം. അക്രമകാരണം അറിയില്ലെന്നാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞത്. കളിയുർ പടുപ്പിനക്കര വെച്ചാണ് സംഭവം.
0 Comments