Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞടുപ്പ്: ജില്ലയിൽ 544 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു, കാഞ്ഞങ്ങാട് 24 പത്രികകൾ ലഭിച്ചു, ജില്ലാ പഞ്ചായത്തിലേക്ക് 14 എൽ . ഡി . എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി

കാഞ്ഞങ്ങാട് :ജില്ലയില്‍ പുതിയതായി 534 നാമനിര്‍ദേശ പത്രികകള്‍ സമർപ്പിച്ചു. കഴിഞ്ഞ ദിവസം സമർപ്പിച്ച 10 നാമനിര്‍ദേശ പത്രികകൾ ഉള്‍പ്പെടെ ഇതുവരെ ജില്ലയില്‍ 544 നാമനിര്‍ദേശ പത്രികകൾ  ആണ് ലഭിച്ചത് 
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക്  സ്ഥാനാർത്ഥികൾ 32 നാമനിര്‍ദ്ദേശ പത്രികകള്‍ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ഉപ വരണാധികാരി എം.ഡി.എം പി . അഖില്‍ എന്നിവർ മുമ്പാകെയാണ് സ്ഥാനാർത്ഥികൾ നാമനിര്‍ദ്ദേശ പത്രികകള്‍ സമർപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 24 നാമനിര്‍ദ്ദേശ പത്രികകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 19 നാമനിര്‍ദ്ദേശ പത്രികകളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദ്ദേശ പത്രികകളും സമർപ്പിച്ചു. കാസര്‍കോട് നഗരസഭയില്‍ 11 നാമനിര്‍ദേശ പത്രികകള്‍  ആണ് ലഭിച്ചത്. ബളാല്‍ ഗ്രാമപഞ്ചായത്തില്‍ 22 നാമനിര്‍ദ്ദേശ പത്രികകളും ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 14 നാമനിര്‍ദ്ദേശ പത്രികകളും ബള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 നാമനിര്‍ദ്ദേശ പത്രികകളും ചെങ്കള ഗ്രാമപഞ്ചായത്തില്‍ 16 നാമനിര്‍ദ്ദേശ പത്രികകളും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 53 നാമനിര്‍ദ്ദേശ പത്രികകളും ദേലമ്പാടി ഗ്രാമപഞ്ചായത്തില്‍ 14 നാമനിര്‍ദ്ദേശ പത്രികകളും എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ അഞ്ച് നാമനിര്‍ദ്ദേശ പത്രികകളും കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ നാല് നാമനിര്‍ദ്ദേശ പത്രികകളും കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ 31 നാമനിര്‍ദ്ദേശ പത്രികകളും കുമ്പള ഗ്രാമപഞ്ചായത്തില്‍ ഒന്‍പത് നാമനിര്‍ദ്ദേശ പത്രികകളും മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഒരു നാമനിര്‍ദേശ പത്രികയും മീഞ്ച ഗ്രാമപഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദ്ദേശ പത്രികകളും മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ 18 നാമനിര്‍ദ്ദേശ പത്രികകളും പൈവളിഗെ  ഗ്രാമപഞ്ചായത്തില്‍ ഒരു നാമനിര്‍ദേശ പത്രികയും പള്ളിക്കര  ഗ്രാമപഞ്ചായത്തില്‍ രണ്ട് നാമനിര്‍ദ്ദേശ പത്രികകളും പനത്തടി ഗ്രാമപഞ്ചായത്തില്‍ 13 നാമനിര്‍ദ്ദേശ പത്രികകളും പിലിക്കോട്  ഗ്രാമപഞ്ചായത്തില്‍ 36 നാമനിര്‍ദ്ദേശ പത്രികകളും പുത്തിഗെ  ഗ്രാമപഞ്ചായത്തില്‍ 25 നാമനിര്‍ദ്ദേശ പത്രികകളും ഉദുമ ഗ്രാമപഞ്ചായത്തില്‍ 11 നാമനിര്‍ദ്ദേശ പത്രികകളും വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദ്ദേശ പത്രികകളും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദ്ദേശ പത്രികകളും സമർപ്പിച്ചു. 

കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി, എന്‍മകജെ, ഉദുമ, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളില്‍ ഒന്ന് വീതവും മീഞ്ച ഗ്രാമപഞ്ചായത്തില്‍ നാലും പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ രണ്ടും നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചിരുന്നു. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് 24 പത്രികകൾ സമർപ്പിച്ചു. 15 എൽ.ഡി.എഫ് സ്ഥാനാർത്ഥികളും 9ഡമ്മി ക ളുമാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. റിട്ടേണിoഗ് ഓഫീസർ ആയ കാഞ്ഞങ്ങാട് ആർ.ഡി.ഒ കെ. ബാലഗോപാലൻ മുൻപാകെയാണ് ആണ് പത്രിക സമർപ്പിച്ചത്. 
Reactions

Post a Comment

0 Comments