Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് മുറിയനാവിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.മുറിയനാവിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസീറിനെ 29 യാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഹോസ്ദുർഗ് പൊലീസാണ് പിടിച്ചത്. 1.690 കിഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. വീടിൻ്റെ അടുക്കളയിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐസി.പി. ജി ജേഷിൻ്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

Reactions

Post a Comment

0 Comments