കാഞ്ഞങ്ങാട് :വീട്ടമ്മ വാടകയ്ക്ക് നൽകിയ ഥാർ ജീപ്പ് 5 ലക്ഷം രൂപക്ക് പണയപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ കേസ്. മൂന്ന് മാസത്തേക്ക് വാടകക്ക് നൽകിയ വാഹനം ആലപ്പുഴ സ്വദേശി കുട്ടൻ എന്ന ആൾക്ക് പണയപ്പെടുത്തി ചതി ചെയ്തെന്ന പരാതിയിലാണ് കേസ്. ഷേണി മണിയംപാറയിലെ അബൂബക്കറിൻ്റെ ഭാര്യ സാഹിറ ബാനു 50 വിൻ്റെ പരാതിയിൽ കാഞ്ഞങ്ങാട്
ആവിയിൽ ശംസുദ്ദീൻ മൊയ്തീനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. മൂന്ന് മാസത്തേക്ക് സെപ്തംബർ 4 മുതൽ വാങ്ങിയ ശേഷം പണയപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments