Ticker

6/recent/ticker-posts

ജോലിക്കിടെ വനിത ബി.എൽ.ഒ കുഴഞ്ഞുവീണു ആശുപത്രിയിൽ

കാഞ്ഞങ്ങാട് :ജോലിക്കിടെ വനിത ബി.എൽ. ഒ  കുഴഞ്ഞ് വീണു. ഇന്ന് ഉച്ചക്കാണ് സംഭവം.
 ബളാൽ പഞ്ചായത്തിലെ മൈക്കയം അംഗണവാടി ടീച്ചർ ശ്രീജ45 ആണ്  വീടുകൾ കയറി ജോലി ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ത്യത്തെ തുടർന്ന് കുഴഞ്ഞ് വീണത്.ഉടൻ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. ഇപ്പോൾ ആരോഗ്യസ്ഥിതിയിൽ വലിയ പ്രശ്നമില്ലെന്ന് പറഞ്ഞു.
വെള്ളരിക്കുണ്ട് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി. വിലാസിനി പറഞ്ഞു.
Reactions

Post a Comment

0 Comments