Ticker

6/recent/ticker-posts

ജുവനൈൽ സ്പെഷ്യൽ ഡ്രൈവ് 69 കേസുകൾ റജിസ്ട്രർ ചെയ്തു, രക്ഷിതാക്കൾക്ക് മൂന്ന് വർഷം വരെ തടവും കാൽ ലക്ഷം പിഴയും വാഹനത്തിൻ്റെ റജിസ്ട്രേഷൻ റദ്ദ് ചെയ്യും കുട്ടിക്ക് 25 വയസ് വരെ ലൈസൻസ് ഇല്ല, ഇലക്ട്രിക് സ്കൂട്ടറുകൾ പൊലീസ് നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട് :ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് പിടികൂടാൻ സ്പെഷ്യൽ ഡ്രൈവ് . മൂന്ന് ദിവസമായി ജില്ലയിൽ ജുവനൈൽ ഡ്രൈവർമാരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ആക്ട് 199A പ്രകാരം 69 കേസുകൾ രജിസ്റ്റർ ചെയ്തു. വിദ്യാനഗർ, ബേക്കൽ, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 7 വീതം കേസുകൾ. ചന്തേര 6 കേസുകളും മേല്പറമ്പ 5 കേസുകളും രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ വാഹന ഉടമയോ, കുട്ടിയുടെ  രക്ഷിതാവിനെയോ ആണ് കുറ്റക്കാരനായി കണക്കാക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ, 25000 രൂപ പിഴ, ഒരു വർഷത്തേക്ക് വാഹനത്തിന്റെ റജിസ്ട്രറേഷൻ റദ്ദ് ചെയ്യുകയും, വാഹനം ഓടിച്ച കുട്ടിക്ക് 25 വയസു വരെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനും കഴിയുന്നതല്ല. ഇത് കൂടാതെ വാഹനം അപകടത്തിൽപെടുകയോ , ജീവഹാനി ഉണ്ടാകുകയോ ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല.  25 കിലോമീറ്റർ വേഗതയിൽ താഴെ പരമാവധി വേഗതയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ ജില്ലയിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട് അതിൽ ഭൂരിപക്ഷം കുട്ടികളാണ് ഇതിൽ രക്ഷിതാക്കൾ കുട്ടികളുടടെ സുരക്ഷയെ മുൻനിർത്തി ഹെൽമെറ്റ് കൂടെ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ഇലക്ട്രിക് വാഹനം ആൾട്ടറേഷൻ നടത്തി കൂടുതൽ വേഗത കൈവരിക്കാൻ കഴിയുന്ന രീതിയിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വരും ദിവങ്ങളിൽ ഇത്തരം കുറ്റകൃത്യം പിടികൂടുന്നതിനുള്ള നടപടി ആരംഭിക്കും ആൾട്ടറേഷൻ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 2025 ൽ വർഷം അവസാനിക്കാൻ പോകുമ്പോൾ 649 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 111 എണ്ണം, രണ്ടാമതായി കുമ്പള പൊലീസ് സ്റ്റേഷൻ 86 എണ്ണം, ചന്തേര 72 എന്നിങ്ങനെയാണ് കണക്കുകൾ. ഈ കേസുകളുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. 2024 ൽ 394 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത് .
Reactions

Post a Comment

0 Comments