Ticker

6/recent/ticker-posts

ഡൽഹി ചെങ്കോട്ടക്ക് സമീപം കാർ പൊട്ടിത്തെറിച്ച് സ്ഫോടനം 8 പേർ മരിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ഇന്ന് വൈകുന്നേരമാണ് സ്ഫോടനം . അപ്രതീക്ഷിത സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തിൽ 8 പേർ മരിച്ചതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.
ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെല്ലിനെയും അഗ്നിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നിരവധി കാറുകൾ പൊട്ടിത്തെറിച്ചു. അതീവ ജാഗ്രത പുലർത്തുന്നു. 24 പേർക്ക് പരിക്കേറ്റു.
Reactions

Post a Comment

0 Comments