മഞ്ചേശ്വരം പൊലീസിൻ്റെ സമഗ്രമായ അന്വേഷണത്തിൽ
കള്ളക്കേസണെന്ന് തെളിഞ്ഞു.
8 ന് തീയ്യതി ഹൈവേ സൈഡിലുള്ള വീടിനു നേരെ ഒരു വെള്ള നിറത്തിലുള്ള ഒരു കാർ നിർത്തി വെടിവെച്ചെന്നുള്ള കുട്ടിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വൈകുന്നേരം 6 മണിയോടെ കുട്ടി വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം ആണ് കേസിന് ആസ്പദമായ സംഭവം നടന്നതായി പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് ഉടനെ അന്വേഷണം ആരംഭിക്കുകയും സിസിടിവി ക്യാമറകൾ പരിശോധിച്ചതിലും ഫോറൻസിക് പരിശോധനകൾ നടത്തിയതിലും സംശയം തോന്നിയ പൊലീസ് സംഘം കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടി സ്വയം വെടിയുതീർത്തതാണെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിന് അഡിക്റ്റായ കുട്ടി ഗെയിമിൽ പറഞ്ഞ കാര്യങ്ങൾക്ക് അനുസരിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഈ സമയം വീട്ടുകാർ പുറത്തുപോയതിനാൽ വീട്ടുകാർ വന്നാൽ കുട്ടിയെ ചീത്ത പറയും എന്നുള്ള പേടിയിൽ സ്വയം കഥ മെനയുകയായിരുന്നു. കുട്ടിയിൽ നിന്ന് പൊലീസ് തോക്കും തിരയും കണ്ടെടുത്തു. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്താണ് പ്രചോദനമായതെന്നുമുള്ള കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും .
ജില്ലാ പോലീസ് മേധാവി ബി. വി . വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് കുമാർ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഉമേഷ് , വൈഷ്ണവ് രാമചന്ദ്രൻ, ശബരികൃഷ്ണൻ, അജിത്ത് എന്നിവരടങ്ങിയ സംഘത്തിൻ്റ സമഗ്രമായ അന്വേഷണത്തിലാണ് കേസിൻ്റെ സത്യാവസ്ഥ പുറത്ത് വന്നത്. സംഭവം നടന്നത് മുതൽ ഓൺലൈൻ മാധ്യമങ്ങളിലും മറ്റും സത്യാവസ്ഥ അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വളരെ അഭ്യൂഹം നിറഞ്ഞ വാർത്തകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചിരുന്നത്.
0 Comments