Ticker

6/recent/ticker-posts

ഡൽഹി സ്ഫോടനം: കാസർകോട് ജില്ലയിൽ വ്യാപക പരിശോധന

കാഞ്ഞങ്ങാട് : ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ കാസർകോട് ജില്ലയിൽ കർശന പരിശോധന. വിവിധ റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടന്നു വരുന്നു. ബോംബ് സ്ക്വാഡും റെയിൽവെ പൊലീസും പരിശോധനയിൽ പങ്കെടുത്തു. ഡൽഹി സ്ഫോടനമുണ്ടായ വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം പരിശോധന ആരംഭിച്ചു. പ്ലാറ്റ്ഫോമും യാത്രക്കാരെയടക്കം നിരീക്ഷണത്തിന് വിധേയമാക്കി. പാർസലുകൾ ഉൾപെടെ ബോംബ് സ്ക്വാഡുകൾ പരിശോധിച്ചു. ട്രെയിനുകളിൽ പരിശോധന തുടരുകയാണ്. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്കോഡുമാണ് പരിശോധനടത്തിയത്. കേരള റെയിൽവെ പൊലീസിന് പുറമെ ആർ.പി.എഫും പരിശോധന നടത്തി. പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നു.

ഡൽഹി സ്ഫോടനം
കേരളത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ് 
ജനങ്ങൾ ജാഗ്രത പാലിക്കുക 
സംശയാസ്പദമായ സാഹചര്യത്തിൽ  വസ്തുക്കളോ  സാധനങ്ങളോ
കണ്ടാൽ  112 ൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments