Ticker

6/recent/ticker-posts

കാസർകോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി. ഉണ്ണികൃഷ്ണന് പുരസ്കാരം

കാഞ്ഞങ്ങാട് :കാസർകോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി. ഉണ്ണികൃഷ്ണന് പുരസ്കാരം.
2024 ലെ സംസ്ഥാന വിജിലൻസ് മേധാവിയുടെ ഉന്നത ബഹുമതിയായ  "ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലെൻസ് ഇൻവെസ്റ്റിഗേഷൻ" പുരസ്‌കരത്തിനാണ് അർഹനായത്. കാഞ്ഞങ്ങാട് സ്വദേശിയാണ്. ജില്ലയിൽ
വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പിയായി സേവനം ചെയ്തു. രണ്ട് വർഷത്തോളമായി വിജിലൻസിലാണ്.നാളെ മുഖ്യമന്ത്രി തിരുവനന്തപുരത്തു വെച്ച് പുരസ്കാരം നൽകും. 2023ലും മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. 2019ൽ ഡിജിപിയുടെ
ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.

Reactions

Post a Comment

0 Comments