കാഞ്ഞങ്ങാട് :ഒമ്പത് വയസുകാരനെ പീഡിപ്പിച്ചരണ്ടാനഛൻ അറസ്ററിൽ. 45 കാരനായ പ്രതിയെ ഇന്ന് ഉച്ചക്ക് ശേഷം ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ പരാതിയിൽ കേസെടുത്ത് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാതാവിനും രണ്ടാനഛനും ഒപ്പം താമസിക്കുന്ന വിദ്യാർത്ഥിയായ കുട്ടിയാണ് പീഡനത്തിനിരയായത്. വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ചട്ടി, ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. കടയിൽ ജോലി ചെയ്യിപ്പിച്ചു. ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട്, ലൈംഗികമായി പീഡിപ്പിക്കൽ, പോക്സോ, ബി.എൻ.എസ് വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments