കാഞ്ഞങ്ങാട് :യുവാവ്
ആൾമറയില്ലാത്ത
കിണറിൽ വീണ് മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ
കിണറിൽ വീണ നിലയിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിമിരി പട്ടോടിലെ കുഞ്ഞിരാമൻ്റെ മകൻ വി.വി. മോഹനൻ 47 ആണ് മരിച്ചത്. സ്വന്തം വീട്ടുപറമ്പിലെ കിണറിൽ വീഴുകയായിരുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പട്ടോട് പൊതു ശ്മശാനത്തിൽ വൈകീട്ട് 5 ന് സംസ്ക്കാരം നടക്കും.
0 Comments