Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഇറക്കി സി.പി.എം, കാഞ്ഞങ്ങാട് നഗര സഭയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് നാഷണൽ ലീഗ്

കാഞ്ഞങ്ങാട് :തദ്ദേശസ്വയംഭരണം തെരഞ്ഞെടുപ്പ് ജില്ലയിൽ മുതിർന്ന നേതാക്കളെയും പ്രൊഫഷണലുകളെയുമടക്കം ഇറക്കി പോരാട്ടത്തിന് ഒരുങ്ങി സിപിഎം. എൽഡിഎ ഫിൽ സീറ്റ് വിഭജന ചർച്ച ഏതാണ്ട് പൂർത്തിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയായി വി. വി. രമേശനെ മത്സരിപ്പിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാമിനെയാണ് പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലാണ്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങളെ വരെ ഇത്തവണ തെരഞ്ഞെടുപ്പിൽ കളത്തിൽ ഇറക്കാനാണ് തീരുമാനമായത്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ സ്ഥാനാർഥിയായി സിപിഎം ജില്ലാ കമ്മിറ്റി യോഗം നിശ്ചയിച്ച സെക്രട്ടറി യേറ്റംഗം വി.വി. രമേശൻ അതിയാമ്പൂർ വാർഡിൽനിന്ന് മത്സരിക്കും. അജാനൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കുന്നത് ലോക്കൽ സെക്രട്ടറി വി.വി. തുളസിയെയാണ്. വെള്ളിയാഴ്ച നടന്ന സിപിഎം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏരിയാ കമ്മിറ്റിയംഗങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭയിൽ മഹമ്മൂദ് മുറിയനാവി കുശാൽനഗർ വാർഡിൽനിന്ന് മത്സരിക്കും. രമേശൻ ചെയർ മാനായിരുന്ന മുൻ ഭരണസമിതിയിൽ സ്ഥിരം സമിതിയധ്യക്ഷനായിരുന്നു മഹമ്മൂദ് . ഏരിയാ കമ്മിറ്റിയംഗങ്ങളിൽ രമേശനും മഹമൂദും മാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിക്കുന്നത്. ഏരിയാ കമ്മിറ്റിയംഗവും നിലവിൽ അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സബീഷിനെ ജില്ലാ പഞ്ചായത്തിലേക്ക് മടിക്കൈ ഡിവിഷനിൽനിന്ന് മത്സരിപ്പിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗവും കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി യോഗവും അംഗീകരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂലക്കണ്ടം പ്രഭാകരൻ മത്സരിക്കും. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ മെമ്പറും അമ്പലത്തറ ലോക്കൽ സെക്രട്ടറിയുമായി ഡോ. സി.കെ. സബിത സ്ഥാനാർഥിയാകും. ഡി.വൈ.എ ഫ്.ഐ മുൻ നേതാവ് ഷാജിവനെയാണ് ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ആറു ഡിവിഷനുകളാണ് കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. ഇതിലൊന്നിൽ സിപിഐ ആണ് മത്സരിക്കുക. ബാക്കി അഞ്ച് ഡിവിഷിനലേക്കുള്ള സ്ഥാനാർഥികളെയും ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഭരണമുറപുള്ള തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷന്മാരുടെയും ജില്ലാ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളുടെയും പട്ടിക സിപിഎം ജില്ലാ, ഏരിയാ കമ്മിറ്റികൾ ചർ ച്ചചെയ്ത് അംഗീകരിച്ചു. വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥി പട്ടികകൂടി ലോക്കൽ കമ്മിറ്റികളിൽ ചർച്ചചെയ്ത് അംഗീകരിച്ചശേഷം കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യും. പിലിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. കുഞ്ഞിരാമനും പടന്നയിൽ ജില്ലാ കമ്മിറ്റി അംഗം പി.സി. സുബൈദ യും വലിയപറമ്പിൽ നിലവിലെ സ്ഥിരം സമിതി അധ്യക്ഷ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗം ഇ.കെ. മല്ലികയും , കയ്യൂർ-ചീമേനിയിൽ ഏരിയാ കമ്മിറ്റി അംഗം എം.പി.വി. ജാനകിയും, ചെറുവത്തൂരിൽ ഏരിയാ കമ്മിറ്റി അംഗം ടി. നാരായണനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മേൽക്കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളത്. ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി. നാരായണൻ നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. തിമിരി ലോക്കൽ സെക്രട്ടറിയായ എം.പി.വി. ജാനകിക്ക് സ്ഥാനം ഒഴിയേണ്ടിവരും. യുഡിഎഫിന്റ കൈയിലുള്ള പടന്ന ഗ്രാമപഞ്ചായത്തി ൻ്റെ ഭരണം ഇത്തവണ പിടിക്കണമെന്ന ലക്ഷ്യം വച്ചുള്ള സ്ഥാനാർത്ഥിനിർണയമാണ് പൂർത്തിയാകുന്നത്. അത് കൊണ്ട് തന്നെ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന പാർട്ടിനിർദേശത്തിൽ നിന്നും നാലുതവണ തുടർച്ചയായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന പി.സി. സുബൈദക്ക് ഇളവ് ലഭിച്ചു. നീലേശ്വരം ബ്ലോക്ക് പരിധിയിൽ വരുന്ന ജില്ലാ പിലിക്കോട് ഡിവിഷൻ ഇത്തവണയും ആർജെഡിക്ക് നൽകും. സിപിഎം ശക്തികേന്ദ്രമായ ഇവിടെ രണ്ടാംതവണയും ആർജെഡിക്ക് നൽകുന്നതിൽ പാർട്ടിപ്രവർത്തകരിൽ മുറുമുറുപ്പുണ്ട്. കഴിഞ്ഞതവണ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആർജെഡി യിലെ എം. മനുവിനെ തന്നെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യം ആർ.ജെ.ഡിയിൽ ഉയർന്നു . ജില്ലാ പഞ്ചായത്ത് പട്ടികവർഗസംവരണ ഡിവിഷനായ കയ്യൂരിൽ പനത്തടി സി.പിഎം ഏരിയ സെക്രട്ടറിയായിരുന്ന ഒക്ലാവ് കൃഷ്ണൻ സ്ഥാനാർഥിയാകും. ഇതിനായി ഒക്ലാവ് കൃഷ്ണൻ കഴിഞ്ഞ ദിവസം ഏരിയ സെക്രട്ടറി സ്ഥാനം രാജിവച്ചു. എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം ഡോ. സറീനാ സലാമിനെ ജില്ലാ പഞ്ചായത്ത് ചെറു വത്തൂർ ഡിവിഷനിൽ മത്സരി പ്പിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കോടോം ബേളൂരിൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ്റെ പേരിനായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും അവസാന നിമിഷം മറ്റൊരാളെ പരിഗണിക്കുന്നുവെന്നാണ് സൂചന. നാളെ കഴിയുന്നതോടെ സി.പി. എമ്മിലും എൽ.ഡി.എഫിലും ചിത്രം പൂർണതോതിൽ വ്യക്തമാകും.അതേ സമയംകാഞ്ഞങ്ങാട് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇക്കുറി കൂടുതൽ സീറ്റ് വേണമെന്ന എൽഡിഎഫ് ഘടകകക്ഷിയായ നാഷണൽ ലീഗിൻ്റെ ആവശ്യം പരിഗണിക്കാതെ സിപിഎം. 2020 ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് അഞ്ച് സീറ്റിൽ മത്സരിച്ച് മുന്നിൽ വിജയിച്ചിരുന്നു. നഗരസഭയിലെ സീറ്റുകൾ നാലെണ്ണം വർദ്ധിച്ച് 47 ആയ സാഹചര്യം കൂടി കണക്കിലെടുത്ത് ഇത്തവണ എട്ട് സീറ്റുകൾ വിട്ടുകിട്ടണമെന്നാണ് നാഷണൽ ലീഗിന്റെ ആവശ്യം. എന്നാൽ ആവശ്യം സി.പി. എം തള്ളി. കഴിഞ്ഞതവണയും കൂടുതൽ സീറ്റ് ആവശ്യപെട്ടെങ്കിലും നൽകിയില്ല. ഇത്തവണ ആറ് സീറ്റെങ്കിലും കിട്ടിയെ തീരുവെന്നാണ് നാഷണൽ ലീഗ് നിലപാട്. മുൻസിപ്പൽ നാഷണൽലീഗ് നേതാക്കളാണ് സിപിഎമ്മുമായി ആദ്യം ചർച്ച നടത്തിയത്. ഇത് പരാജയപ്പെട്ടതിനെ തുടർന്ന് മണ്ഡലം നാഷണൽ ലീഗ് നേതാക്കൾ ചർച്ച നടത്തിയതും പരാജയപ്പെട്ടു. നാഷണൽ ലീഗ് ജില്ലാ നേതാകൾ സീറ്റ് തർക്കത്തിൽ സി.പി.എം നേതാക്കളുമായി ചർച്ച നടത്തും. ഭരണം എൽഡിഎഫിന് ലഭിച്ചാൽ കാഞ്ഞങ്ങാട് മുൻസിപ്പൽ വൈസ് ചെയർമാൻസ്ഥാനം നാഷണൽ ലീഗിനാണ്.

Reactions

Post a Comment

0 Comments