Ticker

6/recent/ticker-posts

വ്യാപാരി പ്രസിഡൻ്റ് സി.കെ. ആസിഫിൻ്റെ ബാഗ് ട്രെയിൻ യാത്രക്കിടെ കവർച്ച ചെയ്തു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിൻ യാത്രക്കിടെ മർച്ചന്റ്സ് അസോസിയേഷൻ പ്രസി ഡന്റ് സി. കെ. ആസിഫിന്റെ വിലപ്പെട്ട രേഖകളും പണവും ഫോണും വാഹനത്തിന്റെ താക്കോലും അടങ്ങിയ ബാഗ് കവർച്ച ചെയ്തു. റെയിൽവെ പൊലീസും ആർ പിഎഫും ചേർന്ന്  മണി ക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. പട്ടാമ്പി ഓങ്കല്ലൂർ കൊണ്ടൂർ കാരയിലെ
സൈനുൽ ആബിദ് 46 ആണ് അറസ്ററിലായത്.
കഴിഞ്ഞ ദിവസം മംഗള എക്സ‌്പ്രസിലാണ് കവർച്ച. പുലർച്ചെ 3ന് ആണ് മോഷണം നടന്നത്.
ഷൊർണൂർ എത്തുന്നതിന് മുൻപ് നോക്കിയപ്പോഴാണ് ബാഗ് മോഷണം പോയതായി അറിഞ്ഞത്. ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകി. റെ യിൽവേ പൊലീസും ആർ പിഎഫും ചേർന്നു തിരൂർ മുതലുള്ള സിസിടിവി ദൃ ശ്യങ്ങൾ പരിശോധിച്ച് ഷൊർണൂരിൽ നിന്നുതന്നെ പ്രതിയെ പിടികൂടുകയായിരുന്നു.  റെയിൽവേ പൊലീസ് ഓഫിസർ അനിൽ മാത്യു, ആർപിഎഫ് എസ്ഐ ദീപക്, എസ്ഐ ബാലസു ബ്രഹ്മണ്യം, സ്ക്വാഡ് അം ഗങ്ങളായ എഎസ്ഐ എ. എം. ഷിജു, ഹെഡ് കോൺ സ്റ്റബിൾ ബൈജു, സീനി യർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ മജീദ്, ആർപിഎഫ് കോൺസ്റ്റ ബിൾ അബ്ദുൽ സത്താർ, ഒ. പി. ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ നിലവിൽ മറ്റ് കേസുകൾ ഇല്ലെങ്കിലും മുൻപ് കേസിൽപെട്ട ആളാണെന്ന് റെയിൽവെ പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments