കാഞ്ഞങ്ങാട് : ദേശീയ പാതയിൽ കൂളിയങ്കാൽ സർവീസ് റോഡിൽ വിള്ളൽ. കഴിഞ്ഞ മഴയിൽ വൻ തോതിൽ ഇടിഞ്ഞ ഈ പ്രദേശം നന്നാക്കിടാർ ചെയ്തിരുന്നു. ടാർ ചെയ്ത ഭാഗത്താണ് വിണ്ട് കീറിയത്. നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സർവീസ് റോഡിലെ വിള്ളൽ അപകടമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്. റോഡിന് താഴെ തൊട്ടടുത്തായുള്ള കുടുംബം റോഡ് ഇടിഞ്ഞ് വീഴുമോ എന്ന ആശങ്കയിലാണ്. ദിവസം കഴിയുംതോറും റോഡിൽ വിണ്ട് കീറുന്നത് വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു.
0 Comments