കാഞ്ഞങ്ങാട് :സ്കൂട്ടറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു യുവാവ് മരിച്ചു. മേൽപ്പറമ്പ കട്ടക്കാലിലെ വിനുവിൻ്റെ മകൻ വി.എസ്. വിനീഷ് എന്ന അപ്പു 24 ആണ് മരിച്ചത്. കഴിഞ്ഞ മാസം കട്ടക്കാൽ കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം.പോക്കറ്റ് റോഡിൽ നിന്നും വന്ന സ്കൂട്ടർ വിനീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ നിന്നും റോഡിൽ തെറിച്ചു വീണയുവാവിന് കെ.എസ്.ആർ.ടി.സി ബസിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഇതിന് ശേഷം ചികിൽസയിലായിരുന്നു. അപകടവുമായി ബന്ധപെട്ട് അന്ന് തന്നെ മേൽപ്പറമ്പ പൊലീസ് കേസെടുത്തിരുന്നു.
ലൈറ്റ് ആൻ്റ് സൗണ്ട് ജീവനക്കാരനായിരുന്നു. മാതാവ് ശശികല . സഹോദരങ്ങൾ: വിജിത്ത്, കൃഷ്ണപ്രിയ.
0 Comments