നീലേശ്വരം :കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് 12 വാർഡ് മുൻ മെമ്പറും കോൺഗ്രസ് മണ്ഡലം നേതാവുമായ പെരിയങ്ങാനത്തെലിസി വർക്കിയുടെ ഭർത്താവായ കോൺഗ്രസ് പ്രവർത്തകൻ സണ്ണി(വർക്കി) പാർട്ടി വിട്ട് സി. പി. എമ്മിൽ ചേർന്നു.
നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസിൽ എം. വി. രതീഷ് ഷാൾ അണിയിച്ചു. ലോക്കൽ സെക്രട്ടറി വി. കെ. നാരായണൻ ഹാരം അണിയിച്ചു. ടി. അനീഷ് അധ്യക്ഷനായി എം. രാജൻ, തോമസ് , അനുഷ , സുബീഷ് , ധനേഷ്, എ. ഡി. പ്രസാദ്, എ. ആർ. സോമൻ,വി. കെ. നാരായൺ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയ ഘട്ടത്തിലാണ് രാജി.
0 Comments