കാഞ്ഞങ്ങാട് : കോട്ടയം പാല സൂപ്പർ ഫാസ്റ്റ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ലോറിക്ക് പിന്നിലിടിച്ചു. പാലായിൽ നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ബസ് ബളാന്തോട് ആണ് അപകടത്തിൽ പെട്ടത്. ബളാന്തോട് പള്ളിക്ക് സമിപം റോഡിൽ നിർത്തിയിട്ട് മരം കയറ്റുകയായിരുന്ന ലോറിയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി. ബസിൻ്റെ മുൻഭാഗം തകർന്നു. ലോറിയും തകർന്നു. ബസ്ഡ്രൈവർ പ്രദീപനെതിരെ രാജപുരം പൊലീസ് കേസെടുത്തു. ആർക്കും പരിക്കില്ല.
0 Comments