Ticker

6/recent/ticker-posts

ഒമ്പത് വയസുകാരന് നേരെ ക്രൂര പീഡനം രണ്ടാനഛനെതിരെ കേസ്

കാഞ്ഞങ്ങാട് :ഒമ്പത് വയസുകാരൻ നേരിട്ടത് ക്രൂര പീഡനം. രണ്ടാനഛനെതിരെ കുട്ടിയുടെ പരാതിയിൽ പൊലീസ്
കേസെടുത്തു. മാതാവിനും രണ്ടാന ഛനും ഉപ്പം താമസിക്കുന്ന വിദ്യാർത്ഥിയായ കുട്ടിയാണ് പീഡനത്തിനിരയായത്. സ്കൂളിൽ പോയ സമയം വഴിയാത്രക്കാരൻ്റെ ഫോൺ വാങ്ങി മാതാവിൻ്റെ ബന്ധുക്കളെ വിളിച്ച് വീട്ടിലും മറ്റുമായി അനുഭവിക്കുന്ന ക്രൂരത അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പൊലീസിൽ എത്തിച്ച് മൊഴി നൽകി. തുടർന്ന് ബേക്കൽ പൊലീസ് രണ്ടാനഛനെതിരെ കേസെടുത്തു. വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ചട്ടി, ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. കടയിൽ ജോലി ചെയ്യിപ്പിച്ചു. ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട്, ലൈംഗികമായി പീഡിപ്പിക്കൽ, ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments