കാഞ്ഞങ്ങാട് :പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി മരിച്ചു. ഇന്നലെ രാവിലെ കാസർകോട് ഗവ. ജനറൽ ആശുപത്രിക്ക അഡ്മിറ്റ് ചെയ്ത രോഗി രാത്രിയോടെ മരിക്കുകയായിരുന്നു. കൊളത്തൂർ കുമ്പളംപാറ മുനമ്പത്ത് വാടക വീട്ടിൽ താമസിച്ച് വന്ന വെസ്റ്റ് ബംഗാൾ സ്വദേശി ബിസ്നുബർമ്മ 50 ആണ് മരിച്ചത്. മാസങ്ങളായി ഇവിടെ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments