Ticker

6/recent/ticker-posts

സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള കാസർകോട് ജില്ലയിലെ
സി.പി.എം 
സ്ഥാനാർത്ഥികളെ പാർട്ടി ജില്ലാ നേതൃത്വം നാളെ വ്യാഴാഴ്ച
 പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്കും വാർഡുകളിലേക്കുമായി മൽസരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളുടെയും പേര് വിവരങ്ങൾ പ്രഖ്യാപിക്കും. നാളെ ഉച്ചക്ക് 12 ന് ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്ത സമ്മേളനം നടത്തിയ ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
Reactions

Post a Comment

0 Comments